---
title: "ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ ; ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ"
english_title: "23-year-old woman commits suicide; boyfriend Ramis in police custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307772/Chottanikkara Sridevi Vilasam NSS Karayogam was inaugurated"
published_at: "2025-08-11T11:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899890eaf7d1_1000288155.png"
keywords: []
---

# ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ ; ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** എറണാകുളം : കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.

## Article Content

എറണാകുളം : കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.

റമീസ് സോനയെ മർദ്ദിച്ചതിൻ്റെ തെളിവുകൾ പൊലീസിന് കിട്ടി. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

സോനയെ ആൺസുഹൃത്തിൻ്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. റമീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആൺസുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന.

സോനയെ സുഹൃത്തായ റമീസ് ഒരു ദിവം വീട്ടിൽ കൊണ്ടുപോയെന്നും റമീസിൻ്റെ ഉപ്പയും ഉമ്മയും ബന്ധുക്കൾ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു.

അത് റമീസിൻ്റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിർബന്ധിച്ചിരുന്നു. ഇതിന്റെ മനോവിഷയമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307772/Chottanikkara Sridevi Vilasam NSS Karayogam was inaugurated)